
വിഴിഞ്ഞം: പാചക വാതകം ചോർന്ന് സിലിണ്ടറിന് തീ പിടിച്ചു. ആളപായമില്ല. അടിമലത്തുറ അമ്പലത്തുമൂല പുഷ്പ ഭവനിൽ മൈക്കിൾ ലൂയിസിന്റെ വീട്ടിലാണ് സംഭവം. ഒഴിഞ്ഞ സിലിണ്ടർ മാറ്റി പുതിയത് വച്ച ശേഷം സ്‌റ്റൗ കത്തിക്കുന്നതിനിടെയാണ് സിലിണ്ടറിൽ നിന്ന് തീ പടർന്നത്. വിഴിഞ്ഞം ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ വിനോദ് കുമാർ,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രാജേഷ്,സന്തോഷ് കുമാർ,ബിനു,വിപിൻ,രതീഷ്,ഹോംഗാർഡ് സജി എന്നിവരുൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.