കണിയാപുരം : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും അവരെ സംരക്ഷിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി കഠിനംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ .ജി .അഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് തൗഫീഖ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള സമര സന്ദേശ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻ വിള സ്വാഗതം പറഞ്ഞു. ട്രഷറർ സിയാദ് കഠിനംകുളം,ഷാജു ഷാഹുൽ, പെരുമാതുറ ഷാജഹാൻ, ഷാൻ ഷറഫുദ്ദീൻ, ഹസൈനാർ പുതുകുറിച്ചി, ഷഹ് നാസ് കാപ്പിക്കട,റംസി പെരുമാതുറ,അൻസാരി പള്ളിനട, അഷ്റഫ് മാടൻ വിള, ഷംനാദ് പള്ളിനട തുടങ്ങിയവർ പ്രസംഗിച്ചു.