തിരുവനന്തപുരം: റവന്യു ജില്ല സ്‌പെഷൽ സ്‌കൂൾ കലോത്സവം 26ന് എസ്.എം.വി ഗവ:മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്താൻ അദ്ധ്യാപക സംഘടനകളുടെ ക്യു.ഐ.പി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌പെഷൽ സ്‌കൂളുകളിൽ നിന്നായി അറുന്നൂറോളം പ്രതിഭകൾ പങ്കെടുക്കും. കലോത്സവ നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം നടന്നു.യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള ഷീജ.ആർ,സ്‌പെഷൽ സ്‌കൂളുകളിലെ പ്രതിനിധികൾ,ക്യു.ഐ.പി. അദ്ധ്യാപക സംഘടനാ നേതാക്കളായ ആത്മകുമാർ (കെ.പി.എസ്.ടി.എ),ഇ.ലോർദ്ദോൻ (എ.കെ.എസ്.ടി.യു),ഷംനാദ്.എ.എസ് (കെ.എസ്.ടി.സി),സുനിൽകുമാർ.ആർ.എസ് (കെ.പി.ടി.എ),റെനീഷ് വിൽസൻ (കെ.എസ്.എസ്.ടി.എഫ് ), മുനീർ.എ (കെ.എ.എം.എ), അരുൺ കുമാർ (എൻ.ടി.യു) എന്നിവർ പങ്കെടുത്തു.കലോത്സവ നടത്തിപ്പിലേക്കായി വിദ്യാഭ്യാസ ഉപ ഡയറക്ടർ ജനറൽ കൺവീനറായി പത്ത് സബ് കമ്മിറ്റികൾ രൂപീകരിച്ചതായി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ.എസ്.സുനിൽകുമാർ അറിയിച്ചു.