തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പദ്ധതികളുടെ പ്രചാരണത്തിനും ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് വകുപ്പ് ജീവനക്കാർ,ജനപ്രതിനിധികൾ,സ്‌കൂൾ,കോളേജുകൾ എന്നിവർക്കുള്ള ക്ലാസുകൾ നയിക്കുന്നതിന് താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവരും ഭിന്നശേഷി മേഖലയിൽ പ്രവർത്തന പ്രാവീണ്യമുള്ളവരുമായവരെ ഉൾക്കൊള്ളിച്ച റിസോഴ്സ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ/അഭിഭാഷകർ/സോഷ്യൽ വർക്കേഴ്സ്/ സൈക്കോളജിസ്റ്റ് എന്നിവർക്ക് അപേക്ഷിക്കാം.ആർ.സി.ഐ രജിസ്‌ട്രേഷനുള്ളവർക്ക് മുൻഗണന.ബയോഡാറ്റ സഹിതം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 13നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം.ഫോൺ: 0471 2343241, 8281999002.