court

സെക്രട്ടേറിയറ്റിന് സമീപം സമരവും അക്രമവും പാടില്ല


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കം അഞ്ച് പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം. സെക്രട്ടേറിയറ്റിന് സമീപവും കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലും അക്രമ സമരങ്ങളിലോ ഒത്തു ചേരലിലോ പങ്കെടുക്കരുത്. പൊലീസ് ഷീൽഡ് നശിപ്പിച്ചതിന് ഒരോ പ്രതിയും 1500 രൂപ വീതം കെട്ടിവയ്ക്കാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) നിർദ്ദേശിച്ചു.
രാഹുലിന് പുറമെ കോഴിക്കോട് സ്വദേശി തൗഫീക്ക്, കോട്ടപ്പുറം സ്വദേശി ബബിത്, ബാലരാമപുരം സ്വദേശി ഹാജ, കണ്ണൂർ സ്വദേശിനി ഷിബിന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
സെപ്തംബർ അഞ്ചിനാണ് സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമം ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥരായ ജിജുകുമാർ, സനോജ് എന്നിവരെ പരിക്കേൽപ്പിച്ചെന്നും കേസുണ്ട്.