തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാഡമി ഒഫ് കേരള വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഹ്രസ്വകാല ഓൺലൈൻ കോഴ്സുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 75 940 51437, 0471 2700 811.