കോവളം: കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി കോവളം ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകിട്ട് 3ന് പ്രവർത്തകയോഗം കൂടും.പനങ്ങോട് ആർ.കെ.എൻ റോഡ് തുഷാര ഹോംസ്റ്റേയിൽ കൂടുന്ന യോഗത്തിൽ കോവളം ഡെസ്റ്റിനേഷൻ കമ്മിറ്റി കൺവീനർ പി.സുകേശൻ അദ്ധ്യക്ഷനായിരിക്കും.അസോസിയേഷൻ ഡയറക്ടർ ശിവദത്തൻ,ടെക്നിക്കൽ അഡ്വൈസർ ഡോ.മുരളീധരമേനോൻ,ജില്ലാ പ്രസിഡന്റ് അശോകൻ,മുൻ പഞ്ചായത്ത് അംഗം കോവളം പി.സുകേശൻ തുടങ്ങിയവർ പങ്കെടുക്കും.കോവളം ഡെസ്റ്റിനേഷൻ പരിധിയിലുള്ള എല്ലാ ഹോംസ്റ്റേ അൻഡ് സർവീസസ് വില്ല മെമ്പർമാരും അസോസിയേഷനിൽ പുതിയതായി ചേരാൻ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് കോവളം ഡെസ്റ്റിനേഷൻ കമ്മിറ്റി കൺവീനർ പി.സുകേശൻ അറിയിച്ചു.ഫോൺ: 9847262857.