തിരുവനന്തപുരം: അനന്തപുരിയുടെ ഹോം അപ്ളയൻസസ് വിപണനരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഐഡിയലിന്റെ പുതിയ ഷോറൂം ആറ്റിങ്ങലിൽ ചലച്ചിത്രതാരങ്ങളായ മാളവിക മേനോനും അതിഥി രവിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഐ.ടി.ഐയ്ക്ക് എതിർവശത്താണ് പുതിയ ഷോറൂം.25 വർഷത്തെ സേവന പാരമ്പര്യമുള്ള ഐഡിയലിന്റെ എട്ടാമത് ഷോറൂമാണിത്.ആറ്റിങ്ങൽ ഷോറൂമിൽ ഗൃഹോപകരണങ്ങളുടെ വിപുലവും വൈവിദ്ധ്യവുമായ ശേഖരത്തോടൊപ്പം വലിയ ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഐഡിയൽ ഓണവണ്ടി ഓഫറിലൂടെ കാറും ബൈക്കുകളും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്.70 ശതമാനം വരെയുള്ള വമ്പൻ വിലക്കിഴിവും ഓണത്തോടനുബന്ധിച്ച് ഉപഭോക്താവിന് ലഭിക്കും.
ഏറ്റവും മികച്ച എക്‌സ്ചേഞ്ച് ഓഫറുകളും നൽകിയിട്ടുണ്ട്. അതിവേഗത്തിൽ ഫിനാൻസ് സൗകര്യവും.ഫോൺ: 8590045900, 9074293200.
ക്യാപ്ഷൻ..
ഐഡിയലിന്റെ എട്ടാമത്തെ ഷോറൂം ഉദ്ഘാടനം ആറ്റിങ്ങലിൽ ചലച്ചിത്രതാരങ്ങളായ മാളവിക മേനോനും അതിഥി രവിയും ചേർന്ന് നിർവഹിക്കുന്നു. മാനേജിംഗ് പാർട്‌ണർമാരായ ലക്ഷ്മൺ മഹേന്ദ്രൻ എന്നിവർ സമീപം