തിരുവനന്തപുരം: പൊലീസ്,മോട്ടോർ വാഹന വകുപ്പ്‌ നൽകിയ ഇ -ചെല്ലാൻ പിഴ യഥാസമയം അടയ്‌ക്കാൻ സാധിക്കാത്തവർക്കായി 10 മുതൽ 12 വരെ ഇ-ചെല്ലാൻ അദാലത്ത് നടത്തും. തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്‌മെന്റ് വിഭാഗം) സംയുക്തമായാണ്‌ അദാലത്ത് സംഘടിപ്പിക്കുന്നത്‌. പട്ടം ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷ നൽകി പിഴ ഒടുക്കാം. ഫോൺ: 9497930014 (പൊലീസ്), 9188961018 (മോട്ടോർ വാഹന വകുപ്പ്).