ആര്യനാട്: ആര്യനാട് ഡിപ്പോയ്ക്കുള്ളിൽ തെരുവുനായ്ക്കളുടെ ശല്യം വ‌ർദ്ധിച്ചതോടെ എപ്പോൾവേണമെങ്കിലും ആക്രമണമുണ്ടാകാമെന്ന ഭീതിയിലാണ് യാത്രക്കാർ. ബസ് കാത്തുനിന്ന നിരവധി പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലാണ്. വെയിറ്റിംഗ് ഷെഡ്പോലും തെരുവുനായ്ക്കൾ കൈയടക്കിയതോടെ മഴയും വെയിലുമേറ്റ് യാത്രക്കാർ റോഡിൽ നിൽക്കണം. രാത്രിയായാൽ ബസുകൾക്കുള്ളിൽ കയറുന്ന ഇവർ സീറ്റുകൾ നശിപ്പിക്കുന്നതും നിത്യ സംഭവം. രോഗംവന്ന തെരുവുനായ്ക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്.

 മാലിന്യവാഹികൾ

ആര്യനാട് പബ്ലിക് മാർക്കറ്റിൻ നിന്നും വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും മിച്ചംവന്ന മത്സ്യവുമാണ് തെരുവുനായ്ക്കളുടെ പ്രധാന ഭക്ഷണം. ഈ മാലിന്യ റോഡുകളിലും സമീപപ്രദേശത്തെ വീടുകൾക്കു മുന്നിലും കൊണ്ടിടും. ഇവ വീടുകൾക്ക് മുന്നിൽ കിടന്ന് ഈച്ചയും കൊതുകും വർദ്ധിച്ചു.