
വിഴിഞ്ഞം: പ്രഭാത്ബുക്ക് ഹൗസിന്റെ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി തോപ്പിൽ ഭാസി ജന്മശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കവിയും ബാലസാഹിത്യകാരനമായ കോട്ടുകാൽ സത്യൻ രചിച്ച 'അവൾ അയച്ച കത്ത് ', 'ഓലേഞ്ഞാലി കുരുവിയുടെ പാട്ട്' എന്നീ കൃതികൾ സാഹിത്യകാരൻ എഴുമറ്റൂർ രാജരാജവർമ്മ മന്ത്രി ജെ.ചിഞ്ചുറാണിക്കും സാഹിത്യകാരനായ എൻ.ആർ.സി നായർക്കും നൽകി പ്രകാശനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രി രാജു,മാങ്കോട് രാധാകൃഷ്ണൻ,ഹനിഫാ റാവുത്തർ,ഡോ.വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.