
പാലോട്: തിരുവോണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് കർഷകർ എന്നിവർ ഉത്പാദിപ്പിച്ച പൂക്കൾ വിപണിയിലെത്തി. കുട്ടികർഷകക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ആദിയയുടെ പുപ്പാടത്ത് വിരിഞ്ഞത് പത്തിനം പൂക്കളാണ്. പിതാവ് ജൈവകർഷകനായ ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് നേട്ടം കൈവരിച്ചത്.
നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ, പഞ്ചായത്ത് മെമ്പർമാരായ ബീനാ രാജു, സനൽകുമാർ, നീതു സജീഷ്, വിനീത ഷിബു, കൃഷി അസിസ്റ്റന്റ് അനു, വി.എസ്.ഹണികുമാർ,നന്ദിയോട് സതീശൻ, അരുൺ, ശ്രീജിത്ത് പവ്വത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
നന്ദിയോട് പഞ്ചായത്തിൽ മാത്രം രണ്ട് ഏക്കറോളം സ്ഥലത്താണ് പൂക്കൃഷി നടത്തിയിട്ടുള്ളത്. അൻപത് ഏക്കറോളം ഉള്ള ഓണക്കാല പച്ചക്കറി കൃഷിക്ക് പുറമേയാണ് പൂ കൃഷിയും.