ബാലരാമപുരം: കൊവിഡ് കാലത്ത് ആരംഭിച്ച അന്നം പുണ്യംപദ്ധതി 25 നിർദ്ധന യുവതികൾക്ക് മംഗല്യ വിരുന്നൊരുക്കി അഞ്ചാം വർഷത്തിലേക്ക്. നെല്ലിവിള സി.എസ്.ഐ ചർച്ചിൽ നടന്ന 25ാമത് വിവാഹത്തിന്റെ ഭാഗമായി വെണ്ണിയൂർ മാർ ഇവാനിയോസ് പാരിഷ് ഹാളിൽ 600 പേർക്ക് വിവാഹസദ്യയൊരുക്കി. കഴിഞ്ഞ ദിവസം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ 500 പേർക്ക് സദ്യയൊരുക്കിയെന്നും അന്നം പുണ്യം ചെയർമാനും കെ.പി.സി.സി അംഗവുമായ വിൻസെന്റ് ഡി പോൾ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്,​യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.അരുൺ,​അന്നം പുണ്യം വൈസ് ചെയർമാൻ നെല്ലിവിള സുരേന്ദ്രൻ,​ട്രഷറർ മിഥുൻ,​ സാജൻ അലക്സ്,​പഞ്ചായത്തംഗം ജോസ്.എൽ,​ബാലരാമപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ,​മെമ്പർ ജോയ്,​ കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം പ്രസിഡന്റ് ജിനുലാൽ,​വാഴൻവിള ബിനു,​മെമ്പർ സുനിത ബിനു എന്നിവർ വിവാഹസദ്യക്ക് നേത്യത്വം നൽകി.