
ബാലരാമപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ബാലരാമപുരത്ത് നടത്തിയ പ്രതിഷേധമാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻ ജോസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കേരളം സ്വർണകടത്തുകാരുടേയും മാഫിയയുടേയും വലയിലാണെന്നും ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തങ്കരാജ്, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്.എൽ.ആനന്ദകുമാർ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ്.ലാലു, സിജു, തേമ്പാമുട്ടം സുനിൽകുമാർ, കോട്ടുകാൽക്കോണം മണിക്കുട്ടൻ, മുഹമ്മദ് അനസ്, പൂമണി എന്നിവർ നേത്യത്വം നൽകി.