വിതുര: ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിവിധപരിപാടികളോടെ വിനായകചതുർത്ഥി ആഘോഷിച്ചു. ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റി കാർമ്മികത്വം വഹിച്ചു. വിശേഷാൽപൂജ,നാളീകേരം ഉടയ്ക്കൽ, പ്രസാദവിതരണം,കൊല്ലം തുളസിയുടെ പ്രഭാഷണം,ഭക്തിഗാനസുധ എന്നിവ ഉണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ,വൈസ് പ്രസിഡന്റ് ഗിരീശൻനായർ, ജോയിന്റ് സെക്രട്ടറി ഭുവനേന്ദ്രൻനായ‌ർ എന്നിവർ നേതൃത്വം നൽകി.