36

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പാറശാല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാരക്കുണം അൻപു നിലയം ഓർഫനേജിൽ നടത്തിയ നവീകരണത്തിന്റെയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം മുൻ മന്ത്രി പന്തളം സുധാകരൻ നിർവഹിച്ചു.

ഡോ. ആലിഫ് ഖാൻ അദ്ധ്യക്ഷനായി.പാറശാല മുൻ എം.എൽ.എ എ.ടി.ജോർജ്,ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക്,കെ.പി.സി.സി സെക്രട്ടറി പ്രാണകുമാർ,ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ,ജില്ലാ സെക്രട്ടറി സജിൻ ലാൽ,ഫാ.ജോൺ വില്യം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ സി.മുത്തുസ്വാമി,ജേക്കബ് ഫെർണാണ്ടസ്,ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാലകൃഷ്ണൻ,ജോൺ,സ്റ്റീഫൻ,ജസ്റ്റിൻ,ലിജിത്ത്,റോയ്,സുധാകരൻ,സാം എന്നിവർ സംസാരിച്ചു.മനോഹർ നന്ദി പറഞ്ഞു.