
തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി അജിത് കുമാറിന്റെ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയുടേത് കൊടിയ രാഷ്ട്രീയ വഞ്ചനയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അജിത്കുമാർ ചർച്ച നടത്തിയ വിവരം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും പിണറായി നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുകയാണ്. ചർച്ച പിണറായിയുടെ അറിവോടും സമ്മതത്തോടും കൂടിയായതുകൊണ്ടാണത്. പാർട്ടി നയങ്ങളെയും ജനത്തെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി വഞ്ചിച്ച മുഖ്യമന്ത്രി രാഷ്ട്രീയ മര്യാദ ശേഷിക്കുന്നുണ്ടെങ്കിൽ രാജിവയ്ക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.