
വെള്ളറട: വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ 1980 -81 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരുമയുടെ സംഗമവും ഓണാഘോഷവും നടന്നു. ഒരുമ പ്രസിഡന്റ് എ. താജുദ്ദീൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സഹപാഠികൾ അത്തപൂക്കളം ഒരുക്കി. വെള്ളറട ജെ.എം ഹാളിൽ നടന്ന സൗഹൃദ സംഗമം സ്കൂൾ മാനേജരും മുൻ അദ്ധ്യാപകനുമായ കെ.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി.മംഗളദാസ്, ഒരുമ സെക്രട്ടറി റോബിൻ സെൽവരാജ്, ജി.ബിനു, ഗീതകുമാരി തങ്കച്ചി, അലക്സാണ്ടർ, ബോസ് തുടങ്ങിയവർ സംസാരിച്ചു. സാം ഡേവിഡ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 75ാമത് ജന്മദിനം ആഘോഷിക്കുന്ന മുൻ അദ്ധ്യാപകൻ കെ.വി.രാജേന്ദ്രനെ പൊന്നാടയണിയിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ജെ.അനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ വി.റോബിൻസൻ നന്ദിയും പറഞ്ഞു. കലാകായിക മത്സരങ്ങളും കലാപരിപാടികളും നടന്നു. സ്നേഹ വിരുന്നോടുകൂടി സമാപിച്ചു.