vidya

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി കങ്കണ റണൗട്ട് നിർമ്മിച്ച് സംവിധാനം ചെയ്ത എമർജൻസി സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് റിലീസിന് ഒരുങ്ങുന്നു. എമർജൻസിയിൽ ഇന്ദിരഗാന്ധിയായി അഭിനയിച്ചത് കങ്കണയായിരുന്നു.ഇനി ഇന്ദിരാഗാന്ധിയാകാൻ എത്തുന്നത് വിദ്യബാലൻ . മാധ്യമ പ്രവർത്തക സാഗരിക ഘോഷിന്റെ 2017 ൽ പുറത്തിറങ്ങിയ ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പവർ ഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം

അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സിരീസിലാണ്

വിദ്യബാലൻ ഇന്ദിരാഗാന്ധിയായി അഭിനയിക്കാൻ ഒരുങ്ങുന്നത്. പുസ്തകം സീരിസ് ആക്കാനുള്ള അവകാശം വിദ്യബാലൻ നേരത്തെ സ്വന്തമാക്കിയിരുന്നു. റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ വിദ്യയുടെ പങ്കാളി കൂടിയായ സിദ്ധാർത്ഥ് റോയ് കപൂർ ആണ് സീരിസ് നിർമ്മിക്കുന്നത്.