
ഉദിയൻകുളങ്ങര: കർഷകരെ സംരക്ഷിക്കുന്ന നയങ്ങളാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ. സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കർ തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റാൻ സർക്കാരിന് സാധിച്ചെന്നും പാറശാല ബ്ലോക്കിന്റെ പൂവിളി പദ്ധതി പ്രശംസനീയമാന്നെന്നും അദ്ദേഹം പറഞ്ഞു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓണക്കാലത്ത് പുഷ്പക്കൃഷിയിൽ സ്വയം പര്യാപ്‌തത നേടുന്നതിനുവേണ്ടി ഊരൻവിള കാർഷിക കൂട്ടായ്‌മയുമായി ചേർന്ന് നടത്തിയ പുഷപ്പക്കൃഷിയുടെ (പൂവിളി) വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ,കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജെ.ജോജി,വിനിത കുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേണുക,ഷിനി,കുമാർ, വൈ.സതീഷ്,അഡ്വ രാഹിൽ ആർ.നാഥ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത ശർമ്മ,കൃഷി ഓഫീസർ ശുഭജിത്,അസിസ്റ്റന്റ് കൃഷി ഓഫീസർ ക്രിസ്റ്റഫർ,കൃഷി അസിസ്റ്റന്റുമാരായ സുനിൽ കുമാർ,ശ്രീനു കുളത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌രാജ്,സുധാർജുനൻ,സംഘാടക സമിതി ജനറൽ കൺവീനർ എം.എസ്.സിജു,മുഖ്യ രക്ഷാധികാരി വി.വിനോദ്,ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷേമകാര്യ വികസന ഓഫീസർ സെലിൻ മേരി തുടങ്ങിയവർ പങ്കെടുത്തു.