ആറ്റിങ്ങൽ: കിണറിലകപ്പെട്ട വയോധികയെ ആറ്റിങ്ങൽ ഫയർ ആന്റ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.നഗരൂർ പഞ്ചായത്തിൽ നെടുംപറമ്പ് പൊയ്കയിൽ വീട്ടിൽ സത്യഭാമയാണ് (85) 15 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്.സീനിയർ ഫയർഓഫീസർ അനീഷിന്റെ നേതൃത്വത്തിൽ ഫയർഓഫീസർ മിഥുൻ,ഫയർഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് കിണറ്റിലിറങ്ങി വൃദ്ധയെ രക്ഷപ്പെടുത്തിയത്. ഫയർ ഓഫീസർമാരായ സുജിത്ത്,ബൈജു,ഉണ്ണിക്കൃഷ്ണൻ,മുഹമ്മദ്സാഗർ,ഫയർ ഓഫീസർ ഡ്രൈവർ മനീഷ് ജെ ക്രിസ്റ്റഫർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.