1

പോത്തൻകോട്: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ശ്രമഫലമായി അനുവദിച്ച അരുവിപ്പുറം - ചെമ്പഴന്തി - ശിവഗിരി കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രനാഥ് എം.എൽ.എ നിർവഹിച്ചു.

കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പുജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യാേഗത്തിൽ സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ശ്രീനാരായണ പ്രസ്ഥാനത്തിലെ പ്രമുഖരം ചടങ്ങിൽ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ എസ്.എൻ.ഡി.പി ശാഖ പ്രവർത്തകർ ബസിന് സ്വീകരണം നൽകി. ശിവഗിരിയിലെത്തിച്ചേർന്ന ബസിനെ സ്വാമി സച്ചിദാനന്ദ സ്വീകരിച്ചു.