sugatha

നേമം:പരിസ്ഥിതി സംരക്ഷകയും കവയിത്രിയുമായ സുഗതകുമാരിയുടെ നവതിയാഘോഷം സുഗതനവതിയെന്ന പേരിൽ രാജ്യമെമ്പാടും അപൂർവ്വയിനം മരങ്ങൾ നട്ട് ആദരിച്ചു. ഇതിനോടനുബന്ധിച്ച് നേമം ഇന്ത്യൻ ആർട്ട് അക്കാഡമിയിൽ അപൂർവ്വയിനം മരങ്ങൾ നട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിസ്ഥിതി പരിപാടികളോടുകൂടിയാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.ചടങ്ങിൽ നേമം ഇന്ത്യൻ ആർട്ട് അക്കാഡമി രക്ഷകർത്താക്കളുടെ പ്രതിനിധി അഭിലാഷ് എസ്.അദ്ധ്യക്ഷത വഹിച്ചു. പൂമരത്തണൽ പദ്ധതി കോഓർഡിനേറ്റർ സുനിൽ സുരേന്ദ്രന്റെ പക്കൽ നിന്ന് മന്ദാരത്തൈ ഏറ്റുവാങ്ങി നേമം പുഷ്പരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രഞ്ജിനി,ജൈന,രാജുരാജേന്ദ്രപ്രസാദ്, ശ്രീഹർഷൻ,സുഷിത പൂമരത്തണൽ വിദ്യാർത്ഥി പ്രതിനിധി ശിവദ്അഭിറാം എന്നിവർ പങ്കെടുത്തു.