gh-pharmacy

തിരുവനന്തപുരം: ജനറൽ ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ രോഗികൾ ചെലവഴിക്കുന്നത് മണിക്കൂറുകൾ.നീണ്ട ക്യൂവാണ് പ്രശ്നം.മരുന്ന് നൽകാൻ നാല് കൗണ്ടറുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്.ഫാർമസിയിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളുണ്ടെങ്കിലും ഒരുപാടുപേർ എത്തുമ്പോൾ ഇത് തികയാറില്ല

നീണ്ട ക്യൂവിൽ മരുന്ന് വാങ്ങാൻ നിന്ന് തലചുറ്റി വീഴുന്നവരും നിരവധിയാണ്. ക്യൂവിൽ നിന്ന് സഹികെട്ട് മരുന്ന് വാങ്ങാതെ മടങ്ങുന്നവരുമുണ്ട്.ഒന്നൊന്നര മണിക്കൂറെങ്കിലും കാത്തുനിന്നാലേ മരുന്നുമായി വീട്ടിലേക്ക് മടങ്ങാൻ കഴിയൂവെന്ന് രോഗികൾ പരാതിപ്പെടുന്നു. പ്രശ്നത്തിന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.