തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജ്,ആർക്കിടെക്ചർ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി ആരംഭിക്കുന്ന മരിയൻ എഡ്യൂസിറ്റിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപനം നിർവഹിക്കും.
എൻജിനിയറിംഗ് കോളേജ്,ആർക്കിടെക്ചർ കോളേജ് എന്നിവയ്ക്കൊപ്പം സെന്റ് ജേക്കബ്സ് ബി.എഡ് ട്രെയിനിംഗ് കോളേജ്, ആർടസ് ആൻഡ് സയൻസ് കോളേജ്, ക്രാഫ്റ്റ് ആൻഡ് ആർട്സ് കോളേജ് ഒഫ് എക്‌സലൻസ്,ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാഡമി (ലിഫ) എന്നി സ്ഥാപനങ്ങളാണ് എഡ്യൂസിറ്റിയുടെ ഭാഗമാകുക. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന മരിയൻ ബിസിനസ് സ്‌കൂളിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.
മരിയൻ എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, ബിഷപ് എമിരറ്റസ് ഡോ.എം.സൂസൈപാക്യം,വികാരി ജനറൽ ഡോ.യൂജിൻ എ. പെരേര,വി.ശശി എം.എൽ.എ,ഫാ.എ.ആർ. ജോൺ,ഫാ.പങ്ക്രീഷ്യസ് തുടങ്ങിയവർ പങ്കെടുക്കും. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാരെ ചടങ്ങിൽ അനുമോദിക്കും.