ആറ്റിങ്ങൽ: ചാത്തമ്പറ ചിറ നീന്തൽ പരിശീലനകേന്ദ്രമാക്കണമെന്ന് സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റി പച്ചംകുളം ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ഏരിയാ കമ്മിറ്റി അംഗം എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. എൻ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എൻ ആശാറാണി രക്തസാക്ഷി പ്രമേയവും ആർ.കെ.രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി.നാരായണ പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ സി.ജി.വിഷ്ണു ചന്ദ്രൻ,ആർ രാജു,ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.മോഹനൻ നായർ,ലോക്കൽകമ്മിറ്റി അംഗം എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി തുളസീധരൻ നായരെ തിരഞ്ഞെടുത്തു.