തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷന്റെയും സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കടകംപള്ളി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കരിക്കകം ഗവൺമെന്റ് ഹൈസ്കൂൾ ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കുമാരി എസ് ബിന്ദു (സൂപ്രണ്ട് ജി.എച്ച്.എച്ച്,നെയ്യാറ്റിൻകര),കരിക്കകം സുരേഷ്,മഹേഷ് കുമാർ,സുരേഷ് കുമാർ.എസ് എന്നിവർ സംസാരിച്ചു. ഷാക്കിറുദ്ദീൻ എം (ഫാർമസിസ്റ്റ്,ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി കടകംപള്ളി) നന്ദി പറഞ്ഞു. തുടർന്ന് വയോജനങ്ങൾക്കുള്ള ബോധവത്കരണ ക്ലാസിന് ഡോ.കുമാരി എസ്.ബിന്ദുവും യോഗ ക്ലാസിന് ശംഭു പ്രിയ പി.എസും (ജി.എച്ച്.ഡി കടകംപള്ളി) നേതൃത്വം നൽകി. തുടർന്ന് മെഡിക്കൽ ക്യാമ്പും രക്തപരിശോധന ക്യാമ്പും നടന്നു.