ചേരപ്പള്ളി: ആര്യനാട് പഞ്ചായത്തിലെ ഇറവൂർ കൊല്ലാറം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.എം ഇറവൂർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം വിജുമോഹൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് കമ്മിറ്റി അംഗം സതീശൻ നായർ അദ്ധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗം ശ്രീധരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ ബി. അശോകൻ, അംഗങ്ങളായ ഇറവൂർ സുനിൽകുമാർ,വേലായുധൻ,സിനു,ഇൗഞ്ചപ്പുരി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.എസ്.സുഗതനെ തിരഞ്ഞെടുത്തു.