
തിരുവനന്തപുരം: ലെക്കോൾ ചെമ്പക്ക ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര മോഡൽ യുണൈറ്റഡ് നേഷൻസ് (എം.യു.എൻ) സമ്മേളനം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ 20ൽപരം സ്കൂളുകളിൽ നിന്ന് 200ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു.ആൾട്രൂയിസം ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി നഗരത്തിലെ 5 ഗവ. സ്കൂളുകളിൽ നിന്നുള്ള 20 വിദ്യാർത്ഥികൾ നിരീക്ഷകരായി. പ്രിൻസിപ്പൽ പ്രമോദ്കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ചു.അക്കാഡമിക് ഡീൻ ജിൻസ് തോമസ്,വൈസ് പ്രിൻസിപ്പൽ ആനി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രിഗേഡിയർ ആനന്ദ്കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
ഫോട്ടോ:
ലെക്കോൾ ചെമ്പക്ക ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര മോഡൽ യുണൈറ്റഡ് നേഷൻസ് (എം.യു.എൻ) സമ്മേളനം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു