തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം നോർത്ത് യു.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഓണച്ചങ്ങാതിക്കൂട്ടത്തിന് തുടക്കമായി. മാനസിക-ശാരീരിക പരിമിതികൾ മൂലം സ്‌കൂളിലെത്തി പഠിക്കാനാകാത്ത കുട്ടികളുടെ വീടുകളിലേയ്ക്ക് നോർത്ത് യു.ആർ.സി അംഗങ്ങളെത്തി ഓണം ആഘോഷിക്കും.

സ്‌കൂൾ എച്ച്.എം,അദ്ധ്യാപകർ,സഹപാഠികൾ,ജനപ്രതിനിധികൾ,എസ്.എസ്.കെ പ്രവർത്തകർ എന്നിവരടങ്ങുന്ന ടീം വീട്ടിലെത്തി അത്തപ്പൂക്കളമിടുകയും തിരുവാതിര അവതരിപ്പിക്കുകയും ചെയ്യും. ജി.യു.പി.എസ് ചെറുവക്കലിലെ ആറാം ക്ലാസ് വിദ്യാർത്ഥി വിഗ്നേഷിന്റെ വീട്ടിലെത്തിയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്‌കൂൾ എച്ച്.എം ഉഷ കുമാരി,നോർത്ത് ബി.പി.സി അനൂപ്.ആർ,ഐ.ഇ.ഡ‌ി.സി പ്രോഗ്രാം ഹെഡ് ഇസ്മായിൽ,സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ സ്‌മിത,കാർത്തിക,വാർഡ് കൗൺസിലർ ആശ ബാബു,ക്ലസ്റ്റർ കോ ഓർഡിനേറ്ററായ അർച്ചന തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം നോർത്ത് യു.ആർ.സിയുടെ കീഴിലുള്ള 30 കുട്ടികളുടെ വീട്ടിലാണ് പരിപാടികൾ അവതരിപ്പിക്കുക.