തിരുവനന്തപുരം: എ.എച്ച്.ഡബ്ലിയു.സി ഉള്ളൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ ചെറുവയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ നടത്തുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മുതൽ 1 വരെ നടക്കും. 60 വയസ് കഴിഞ്ഞവർക്ക് ബി.പി,ഷുഗർ പരിശോധന,തെറാപ്യൂട്ടിക് യോഗ,സൗജന്യ ഔഷധ വിതരണം എന്നിവ ക്യാമ്പിൽ ലഭ്യമാകും. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.