വിതുര:സി.പി.എം തേവിയോട് ബ്രാഞ്ച് സമ്മേളനം തേവിയോട് എൻ.എസ്.എസ് ഹാളിൽ നടന്നു.സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗം ജെ.വേലപ്പൻ ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ എസ്.എൽ.കൃഷ്ണകുമാരി,കെ.വിനീഷ്‌കുമാർ,എ.സനൽകുമാർ,സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ, ലോക്കൽകമ്മിറ്റിഅംഗങ്ങളായ എ.വി.അരുൺ,കെ.ജയകുമാർ എന്നിവർ പങ്കെടുത്തു.ബ്രാഞ്ച് സെക്രട്ടറിയായി മുകേഷിനെ തിരഞ്ഞെടുത്തു.