
കിളിമാനൂർ:നാട്ടുകാർക്ക് ഓണസദ്യയൊരുക്കാനായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അസോസിയേഷൻ പ്രസിഡന്റ് എൻ.ഹരികൃഷ്ണന് നൽകി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ അംഗങ്ങളായ വി.ഉഷാകുമാരി,ജയകാന്ത് എന്നിവരും അസോസിയേഷൻ ജനറൽസെക്രട്ടറി ഷീജാ രാജ്,വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ് എന്നിവരും ഭരണ സമിതിയംഗങ്ങളായ സജിത,ബാബു,മഞ്ജു തുടങ്ങിയവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഹസീന,ജാസ്മിൻ എന്നിവരും പങ്കെടുത്തു.