photo

നെയ്യാറ്റിൻകര : അരുവിപ്പുറം ക്ഷേത്രം - മഠം ഭക്തരുടെ സഹായത്തോടെ നിർമ്മിച്ച മൂന്ന് നിലകളുള്ള മന്ദിരത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇന്ന് രാവിലെ 9ന് നിർവഹിക്കും.കെട്ടിടത്തിന് ഭക്തനികുഞ്ജമെന്നാണ് നാമകരണംചെയ്തിരിക്കുന്നതെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

ശിവഗിരി മഠത്തിലെ ബോർഡ് അംഗങ്ങൾ,മറ്റ് സന്യാസിമാർ, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ,ഐ.ബി.സതീഷ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.കെട്ടിടത്തിൽ പ്രാർത്ഥന, പഠനക്ലാസ്,സെമിനാറുകൾ സംഘടിപ്പിക്കാനാവും.ഇരുന്നൂറിൽ പരം ഭക്തർക്ക് ഇരിക്കുന്നതിന് സൗകര്യം ഉണ്ട്. മുകളിലത്തെ രണ്ട് നിലകളിലായി 15 മുറികളുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കും, ചരിത്രാന്വേഷകർക്കും താമസിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.