കല്ലമ്പലം: ജനങ്ങളെ ഡിജിറ്റൽ സാക്ഷരതയുള്ളവരായി മാറ്റുന്നതിന് കേരള സർക്കാർ ആരംഭിച്ച ഡിജി കേരള പദ്ധതിയുടെ ഭാഗമായി പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാക്ഷരതാ ദിനത്തിൽ ഡിജിറ്റൽ സംരക്ഷണ പരിപാടി ആരംഭിച്ചു.വിവിധ സാമൂഹ്യ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും സേവനങ്ങൾക്കായുള്ള ആപ്ലിക്കേഷനുകൾ പഠിക്കാനുമാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.ലൈബ്രറി വൈസ് പ്രസിഡന്റ് ലാലി അദ്ധ്യക്ഷനായി.ടി.അനിൽകുമാർ ക്ലാസെടുത്തു.ബിജി സ്വാഗതവും സരിത നന്ദിയും പറഞ്ഞു.