
തിരുവനന്തപുരം: പൊലീസും ആർ.എസ്.എസുമായുള്ള ബന്ധത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്റഫ് പ്രാവച്ചമ്പലം, പ്രവർത്തക സമിതിയംഗം എൽ. നസീമ, ജില്ലാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.