
കിളിമാനൂർ: പനപ്പാംകുന്ന് ജനതാ വായനശാലയിൽ പ്രതിഭാ സംഗമം അഡ്വ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് പി.ഉണ്ണികൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.വായനശാലയുടെ കർമ്മശേഷ്ഠ പുരസ്കാരം അഡ്വ.അടൂർ പ്രകാശ് എം.പിക്ക് സമ്മാനിച്ചു.ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ്.ആർ.ശ്രീകലയെയും മറ്റു വിദ്യാഭ്യാസ പ്രതിഭകളെയും കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ.ജയശ്രീ ആദരിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ.മനോജ്,ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ,കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബെൻഷ ബഷീർ, വായനശാല സെക്രട്ടറി ബി.എസ്. അനിൽകുമാർ,കസ്തൂർബാ സർവീസ് സഹകരണ സംഘം പ്രസിഡന്റ് എസ്. വിദ്യാനന്ദകുമാർ,കേരള ട്രാവൽ മാർട്ട് സി.ഇ.ഒ കെ.രാജ് കുമാർ,മണികണ്ഠൻ,വനിതാ കോളേജ് മുൻ യു.ജി.സി ലൈബ്രേറിയൻ എൻ.വിജയകുമാർ യുവ സാഹിത്യകാരി ശബരി രാജേന്ദ്രൻ,വായനശാല വൈസ് പ്രസിഡന്റ് ബി.മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.