sthree-2

ശ്രദ്ധ കപൂർ, രാജ് കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹൊറർ കോമഡി ചിത്രം സ്ത്രീ 2 ആഗോളതലത്തിൽ നിന്ന് ഇതുവരെ നേടിയത് 600 കോടിക്ക് മുകളിൽ. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി സ്ത്രീ 2 മാറി എന്നാണ് റിപ്പോർട്ട്.

523.50 കോടി നേടിയ സ്ത്രീ 2 ഷാരൂഖ് ഖാൻ ചിത്രം പത്താൻ, സണ്ണി ഡിയോൾ ചിത്രം ഗദ്ദർ 2 എന്നിവയുടെ കളക്ഷൻ മറികടന്നു. പത്താൻ 513 കോടിയാണ് ഇന്ത്യൻ ബോക്സ് ഒാഫീസിൽ നിന്ന് നേടിയത്.

ഷാരൂഖ് ഖാന്റെ തന്നെ ജവാൻ ആണ് സ്ത്രീ 2നു മുന്നിലുള്ള ചിത്രം. 555.50 കോടിയാണ് ജവാൻ ഇന്ത്യയിൽ നിന്ന് നേടിയത്.

ആദ്യദിനം മാത്രം 55 കോടിയാണ് സ്ത്രീ 2 നേടിയത്. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 മഡോക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് .അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി,​ അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 ലെ മറ്റു പ്രധാന താരങ്ങൾ.