viswakarma-sabha

തിരുവനന്തപുരം: കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ നടന്ന ഋഷിപഞ്ചമി പൂജാ മഹോത്സവം ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് മുരുകൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.കെ.വി.എസ് ജില്ലാ സെക്രട്ടറി പൂവത്തൂർ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.വലിയശാല കൗൺസിലർ എസ്.കൃഷ്ണകുമാർ,താലൂക്ക് സെക്രട്ടറി ബി.എസ്.സുരേഷ് കുമാർ,ഗിരിജാ ചന്ദ്രശേഖർ,മണികണ്ഠൻ പോറ്റി,ഗോപിനാഥൻ ആചാരി,അപ്പു ആചാരി,കാരയ്ക്കാമണ്ഡപം സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.