
നേമം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംഘാടക സമിതി രൂപീകരണയോഗം നടന്നു.ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിജയകുമാരൻ പൂജപ്പുര അദ്ധ്യക്ഷനായി.സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ,ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ആർ.രാജൻ,കെ.സുകുമാരൻ ആശാരി,ഡോ.സുനന്ദകുമാരി,എസ്.രാധാകൃഷ്ണൻ,ജി.പി.പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.കൺവെൻഷൻ പാപ്പനംകോട് ദർശന കല്യാണമണ്ഡപത്തിൽ 29ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.പറക്കുഴി സുരേന്ദ്രൻ ചെയർമാനും,എസ്.രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.