
ഉദിയൻകുളങ്ങര: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് പൂവാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് പൂവാർ പഞ്ചായത്തിൽ പരണിയം സി.എസ്.ഐ ട്രിപ്പിൾ ജൂബിലി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്
മുഖ്യാതിഥിയായി.പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മിനി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാപഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രേണുക,എം.ഷിനി,അനിഷ സന്തോഷ്,ആദർശ്,പരണിയം എഫ്.എച്ച്.സി ഡോ.ആശ രാജൻ,ഹെൽത്ത് സൂപ്പർവൈസർ ശ്രീതിലകരാജ്,ജോയിന്റ് ബി.ഡി.ഒ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ആർ.സി.സി,പാറശാല സർക്കാർ താലൂക്ക് ആസ്ഥാന ആശുപത്രി,ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്,പാറശാല സരസ്വതി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,തിരുപുറം ആയുഷ് വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പിന് നേതൃത്വം നൽകി.