photo

നെടുമങ്ങാട്: ചന്ദ്രമംഗലം എൻ.എസ്.എസ് കരയോഗ വാർഷികവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ആനാട് പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു സോപാനം സ്വാഗതം പറഞ്ഞു.മേഖല കൺവീനർ വി.സദാശിവൻ നായർ,വനിത യൂണിയൻ പ്രസിഡന്റ് രമാദേവി,വനിത യൂണിയൻ സെക്രട്ടറി ശ്രീലേഖ,ചന്ദ്രൻ നായർ,ആർ.വിജയകുമാരൻ,കെ.ദാമോധരൻ പിള്ള,എ.ജയകുമാരൻ നായർ,പി.രാജേന്ദ്രൻ നായർ,പി.അഭിലാഷ്,ജയകുമാരി,വി.വിശ്വലക്ഷ്മി എന്നിവർ സംസാരിച്ചു. വനിതാസമ്മേളനം കരയോഗം വനിതാ സമാജം വൈസ് പ്രസിഡന്റ് ജയകുമാരിയുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് രമാദേവി ഉദ്ഘാടനം ചെയ്തു.വനിതാ യൂണിയൻ സെക്രട്ടറി ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി.ഷൈലജ,വി.വിശ്വലക്ഷ്മി. എന്നിവർ സംസാരിച്ചു.കെ.പി.ലീലാമ്മ നന്ദി പറഞ്ഞു.