വിഴിഞ്ഞം: സി.പി.എം കോവളം ഏരിയാ കമ്മിറ്റി കല്ലുവെട്ടാൻകുഴിയിൽ നിർമ്മിച്ച ഇ.കെ.നായനാർ സ്മാരക ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.ജോയി.എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.പാർട്ടി നിർമ്മിച്ച് നൽകുന്ന 11 തലോടൽ ഭവനങ്ങളുടെ താക്കോൽദാനവും കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും.പി.കൃഷ്ണപിള്ള ലൈബ്രറിയുടെയും പഠനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആനാവൂർ നാഗപ്പൻ,ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി,ഇ.കെ.നായനാർ ഫോട്ടോ അനാച്ഛാദനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ.സീമ എന്നിവർ നിർവഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,എം.വിജയകുമാർ,എ.എ.റഹീം എം.പി,സി.ജയൻ ബാബു,പി.രാജേന്ദ്രകുമാർ,പുല്ലുവിള സ്റ്റാൻലി,കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.എസ്.ഹരികുമാർ നിർമ്മാണ കമ്മിറ്റി കൺവീനർ അഡ്വ.അജിത്ത് തുടങ്ങിയവർ സംസാരിക്കുമെന്ന് സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രൻ കുമാർ,കൺവീനർ അഡ്വ.എസ്.അജിത്,എ.ജെ.സുക്കാർണോ,വണ്ടിത്തടം മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.