നെടുമങ്ങാട്: നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ഉളിയൂർ - കുശർക്കോട് വഴിയുള്ള ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് സി.പി.എം കുശർക്കോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റിയംഗം ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.എം.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആർ.മധു,എസ്.എസ്.ബിജു,എസ്.സിന്ധു,എം.രാജേന്ദ്രൻ,കെ.എസ്.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.ആർ.ശിവരാജിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.