
തിരുവനന്തപുരം: മലയാള ആംഗലേയ സാഹിത്യരംഗത്ത് കഥ, കവിത, നോവൽ, ചരിത്രം, യാത്രാവിവരണം എന്നീ ശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ച് 30ലേറെ വർഷം പിന്നിട്ട യുണൈറ്റഡ് ചർച്ച് ഇന്റർനാഷണൽ മെത്രാപ്പൊലീത്തയായ ഡോ.പനതപുരം മേത്യു സാമിനെ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നൽകി ആദരിക്കും. 12ന് ഉച്ചയ്ക്ക് 1.30ന് കവടിയാർ ഭാരത് സേവക് സമാജ് സദ്ഭാവനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.