തിരുവനന്തപുരം: നിരീക്ഷ സ്‌ത്രീ നാടകവേദിയുടെ ആഭിമുഖ്യത്തിൽ നിരീക്ഷ ക്യാമ്പസിൽ നടക്കുന്ന സ്‌ത്രീകളുടെ ദ്വിദിന സർഗോത്സവം 11നും 12നും നടക്കും.നാളെ രാവിലെ 11ന് ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർപേഴ്സൺ ഡോ.രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്യും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,പൂജ മോഹൻരാജ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് നിരീക്ഷയുടെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം രേവതി പ്രിയ സമ്പത്ത് നിർവഹിക്കും.12ന് രാവിലെ 9.30ന് സുധി ദേവയാനി നയിക്കുന്ന ശില്പശാലയും നാടകാവതരണവും നടക്കും.വൈകിട്ട് 5ന് സമാപന സമ്മേളനം ഡോ.കെ.ബി.വത്സലകുമാരി ഉദ്ഘാടനം ചെയ്യും.