p

തിരുവനന്തപുരം : നഴ്സിംഗ് പാരാമെഡിക്കൽ പഠനത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിൽ (സെന്റർഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്) വൻ ഫീസ് വർദ്ധന. സർക്കാർ,സ്വാശ്രയ മേഖലയിലെ നഴ്സിംഗ്,പാരാമെഡിക്കൽ ഫീസ് നിശ്ചയിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ജസ്റ്റിസ്(റിട്ട) കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീസ് റഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് വർദ്ധന അനുവദിച്ചത്. ട്യൂഷൻ ഫീസാണ് ഉയർത്തിയത്.

അതേസമയം ഫീസ് വർദ്ധിപ്പിക്കണമെന്ന, സർക്കാർ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെയും സ്വകാര്യ മാനേജ്മെന്റുകളുടെയും അപേക്ഷ കമ്മിറ്റി നിരസിച്ചു. സീപാസ്,സിമെറ്റ് എന്നിവിടങ്ങളിലും സ്വകാര്യ കോളേജുകളിലെ സർക്കാർ സീറ്റുകളിലും ഒരുപോലെയായിരുന്ന ഫീസ് ഘടന ഇതോടെ മാറി.

സീപാസ് കോളേജുകളിൽ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പിക്ക് (ബി.പി.ടി) ഒറ്റയടിക്ക് 20,000രൂപയാണ് ട്യൂഷൻ ഫീസിനത്തിൽ ഉയർത്തിയത്. ബി.എസ്‌സി നഴ്സിംഗ്, ബി.എസ്‌സി മൈക്രോബയോളജി കോഴ്സുകൾക്ക് ട്യൂഷൻ ഫീസിൽ 10,000 രൂപയും വർദ്ധിപ്പിച്ചു.

ഇതോടെ ബി.പി.ടിക്ക് പ്രതിവർഷം ഫീസ് 59750 രൂപയിൽ നിന്ന് 79750 രൂപയായി ഉയർന്നു. നഴ്സിംഗിന് 73025 രൂപയിൽ 83025 രൂപയും മൈക്രോബയോളജിക്ക് 45,000 രൂപയിൽ നിന്ന് 55,000 രൂപയും അടയ്ക്കണം. ബി.പി.ടി പഠനം പൂർത്തിയാക്കാൻ മറ്റ് സർക്കാർ സീറ്റുകളെക്കാൾ സീപാസിലെ കുട്ടികൾ 8000 രൂപ അധികം നൽകണം.

നഴ്സിംഗ്,മൈക്രോബയോളജി പഠനത്തിന് 40,000രൂപയും അടയ്ക്കണം. സീപാസിന്റെ 11സ്ക്കൂൾ ഒഫ് മെഡിക്കൽ എജ്യുക്കേഷനുകളിലാണ് ഫീസ് വർദ്ധന ബാധകം. എല്ലാ സീറ്റിലും എൽ.ബി.എസ് നടത്തുന്ന അലോട്ട്മെന്റിലൂടെയാണ് പ്രവേശനം.

ഏകപക്ഷീയമായി ഫീസ് വർദ്ധിപ്പിച്ചത് അനീതിയാണെന്നും, ഫീസ് വർദ്ധനവിനായുള്ള സീപാസ് ഡയറക്ടറുടെ അപേക്ഷ മാത്രം അംഗീകരിച്ചത് തെറ്റായ സമീപനമാണെന്നും സർക്കാർ തലത്തിൽ ഉൾപ്പെടെ ആക്ഷേപമുണ്ട്.

ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​ആ​ൻ​ഡ് ​ഒ.​ഇ.​ടി ​ഓ​ഫ്‌​ലൈ​ൻ​/​ഓ​ൺ​ലൈ​ൻ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​നോ​ർ​ക്ക​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ്‌​ ​ഫോ​റി​ൻ​ ​ലാം​ഗ്വേ​ജ​സി​ന്റെ​ ​(​എ​ൻ.​ഐ.​എ​ഫ്.​എ​ൽ​)​ ​തി​രു​വ​ന​ന്ത​പു​രം,​കോ​ഴി​ക്കോ​ട് ​സെ​ന്റ​റു​ക​ളി​ൽ​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ്,​ ​ഒ.​ഇ.​ടി​ ​ഓ​ഫ്‌​ലൈ​ൻ​/​ഓ​ൺ​ലൈ​ൻ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​ആ​ൻ​ഡ് ​ഒ.​ഇ.​ടി​ ​(​ഓ​ഫ്‌​ലൈ​ൻ​ 8​ ​ആ​ഴ്ച​)​ ​കോ​ഴ്സി​ൽ​ ​ന​ഴ്സിം​ഗ് ​ബി​രു​ദ​ധാ​രി​ക​ളാ​യ​ ​ബി.​പി.​എ​ൽ​/​എ​സ്.​സി​/​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ഫീ​സ് ​സൗ​ജ​ന്യ​മാ​ണ്.​ ​മ​റ്റു​ള​ള​വ​ർ​ക്ക് ​ജി.​എ​സ്.​ടി​ ​ഉ​ൾ​പ്പെ​ടെ​ 4,425​ ​രൂ​പ​യാ​ണ് ​ഫീ​സ് ​(​ലി​സ​ണിം​ഗ്,​ ​റീ​ഡിം​ഗ്,​ ​സ്പീ​ക്കിം​ഗ്,​ ​റൈ​റ്റിം​ഗ് ​എ​ന്നീ​ ​നാ​ലു​ ​മോ​ഡ്യൂ​ളു​ക​ൾ​).​ ​ഓ​ഫ്‌​ലൈ​ൻ​കോ​ഴ്സി​ൽ​ 3​ ​ആ​ഴ്ച​ ​നീ​ളു​ന്ന​ ​അ​ഡി​ഷ​ണ​ൽ​ ​ഗ്രാ​മ​ർ​ ​ക്ലാ​സി​നും​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ് ​ഓ​ൺ​ലൈ​ൻ​ ​എ​ക്സാം​ ​ബാ​ച്ചി​ന് 4,425​ ​രൂ​പ​യും,​ ​റ​ഗു​ല​ർ​ ​ബാ​ച്ചി​ന് 7,080​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.​ ​ഒ.​ഇ.​ടി​ ​(​ഓ​ൺ​ലൈ​ൻ​ 4​ ​ആ​ഴ്ച​ ​)​ 5,900​ ​രൂ​പ​യും,​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​മോ​ഡ്യൂ​ളി​ന് 8260​ ​ഉം,​ ​ഏ​തെ​ങ്കി​ലും​ ​ര​ണ്ട്‌​ ​മോ​ഡ്യൂ​ളു​ക​ൾ​ക്ക് 7080​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സു​ക​ൾ​ക്ക് ​ഫീ​സി​ള​വ് ​ബാ​ധ​ക​മ​ല്ല.
w​w​w.​n​i​f​l.​n​o​r​k​a​r​o​o​t​s.​o​r​g​ ​സ​ന്ദ​ർ​ശി​ച്ച് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​കോ​ഴ്സ് ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക്‌​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​വ​ഴി​ ​വി​ദേ​ശ​ത്ത്‌​ ​ജോ​ലി​ ​ക​ണ്ടെ​ത്തു​ന്ന​തി​നും​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​ഫീ​സ് ​സം​ബ​ന്ധി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​+917907323505​ ​(​തി​രു​വ​ന​ന്ത​പു​രം​)​ ​+918714259444​ ​(​കോ​ഴി​ക്കോ​ട്)​ .