തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനീയേഴ്സ് കേരള സ്റ്റേറ്റ് സെന്റർ ഐ.ഇ.ഐയുടെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിവിഷൻ 'ഗ്രീൻ എനർജി ആൻഡ് ക്ലീൻ എനർജി ഫോർ ന്യൂ ഇന്ത്യ' എന്ന വിഷയത്തിൽ അഖിലേന്ത്യാ സെമിനാർ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പി.ബാലകൃഷ്‌ണൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം വിശ്വേശ്വരയ്യ ഭവനിൽ ഇന്ന് രാവിലെ 10ന് കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ വി.എൻ. പ്രസാദ് ഉദ്ഘാടനം ചെയ്യും.