തിരുവനന്തപുരം: നഗരത്തിൽ ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും, ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നഗരസഭ ഉപരോധിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈജു കാസ്‌ട്രോ,അഷ്‌കർ നേമം, പ്രതുൽ.എസ്.പി, ജില്ലാ ജനറൽ സെക്രട്ടറി അൽ ആസ്വാദ്, അഭിരാം,വിശാഖൻ.പി.എൽ, നിഹാൽ.പി.എം.കെ,എസ്.എം.സുജിത്ത്,പ്രാൺ.സി തുടങ്ങിയവർ നേതൃത്വം നൽകി.നഗരസഭ ഓഫീസിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.