തിരുവനന്തപുരം:കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏ.കെ.ജി ഹാളിൽ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ആനാവൂർ നാഗപ്പൻ, വി. ജോയി എം.എൽ.എ, എഫ്‌.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത്ത്കുമാർ, പി. എസ്.സി എൽഡേർസ് ഫോറം സെക്രട്ടറി എസ് ജയകുമാർ ,കെ. സെബാസ്റ്റ്യൻ, സുനുകുമാർ കെ .വി, എച്ച്. സബിതാ ജാസ്മിൻ,വി കെ രാജു,ബി.ബിജു,രാജീവ്. വി.എസ്, ഷിബു എ.എസ് എന്നിവർ സംസാരിക്കും.സർവീസിൽ നിന്ന് വിരമിച്ച ബി.ജയകുമാർ, സി.വി.മനോജ്‌കുമാർ,എൻ.ബാലചന്ദ്രൻ പിള്ള,കെ.ജി ഉണ്ണികൃഷ്ണൻ,ബി.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പും നടക്കും.